നമ്മൾ പണിയുന്ന വീടിന്റെ cupboard എന്ത് മെറ്റിരിയൽ വച്ചു ചെയ്യാം ?

കുറച്ച് കാലങ്ങൾക്കു മുൻപ് വരെ വീടുകൾ പണിയുന്ന സാധാരണക്കാർ ശ്രെദ്ധിക്കുക വീടിന്റെ മുൻഭാഗം ഭംഗി കൂട്ടുക എന്നതായിരുന്നു എന്നാൽ ഇപ്പോൾ നമ്മുടെ വീടിനെ കുറിച്ചുള്ള മനോഭാവം മാറി തുടങ്ങി, പുറം മോഡി കൂട്ടുന്നതിനേക്കാൾ വീടിനകത്തു ഭംഗിയും സൗകര്യവും കൂട്ടാൻ ശ്രെദ്ധിച്ചു തുടങ്ങി, അങ്ങനെ ആയപ്പോൾ വിപണിയിൽ ഒരുപാട് മെറ്റീരിയൽസ് ലഭിക്കാൻ തുടങ്ങി, മെറ്റീരിയൽസ് ഒരുപാട് ആയപ്പോൾ എല്ലാർക്കും സംശയം ആയി എന്ത് മെറ്റിരിയൽസ് വച്ച് work ചെയ്യാം എന്ന്, സാധാരണ ആയി cupboard work ചെയ്യുന്ന കുറച്ച് മെറ്റിരിയൽ പരിചയപ്പെടാം
1-partical board
Partical borad അറക്കപ്പൊടി പോലുള്ള ചിപ്സ് ഉപയോഗിച്ചാണ് നിർമിക്കുന്നത്, pre laminated ആയിട്ടാണ് മാർക്കറ്റിൽ partical board ലഭിക്കുക, ഇതിനുള്ള പ്രധാന പോരായ്മ വെള്ളം നനയാൻ പാടില്ല വെള്ളം ആകുന്ന സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാൻ പാടില്ല, partical board ന്റെ ആയുസ് ഒരു 5-10 വർഷം വരെ ആണ്, അതുകൊണ്ട് തന്നെ ഒരു long lasting product ഉണ്ടാകുന്നതിനും ഇത് ഉപയോഗിക്കരുത്, സാധാരണയായി office അതുപോലുള്ള എന്തേലും പണിയുന്നതിനാണ് partical ബോർഡ് ഉപയോഗിക്കുക, അതാകുംബോൾ കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ എന്തായാലും renovation ചെയ്യും, partical board 40/- രൂപ മുതൽ വിപണിയിൽ ലഭ്യമാണ്
2-mdf, hdf
Partical board ഉണ്ടാകുന്ന methord ഇൽ തന്നെയാണ് ഇതും ഉണ്ടാകുന്നത്, ഇതിൽ refined ആയിട്ടുള്ള ഫൈബർ ചേർക്കുന്നു
നമുക്ക് ഇത് പല grade ലും ലഭിക്കുന്നുണ്ട്, exterior quality ഇൽ ഉള്ള bord ആണെങ്കിൽ ഒരു പരിധി വരെ വെള്ളത്തിനെ പ്രതിരോധിക്കും, എന്നിരുന്നാലും വെള്ളം ആകുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്,
carving ചെയ്യുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാൻ നല്ലതാണ്, prelaminated ആയിട്ടും വിപണിയിൽ ലഭിക്കും, 70/-രൂപ മുതൽ വിപണിയിൽ ലഭ്യമാണ്
3-multiwood, wpc board
ഇത് രണ്ടും water ,fire resistent ആണ്, അതുകൊണ്ട് തന്നെ അടുക്കളയിലും വെള്ളം ആകുന്ന സ്ഥലങ്ങളിലും (bathroom,washing area ) ഉപയോഗിക്കാൻ നല്ലതാണ്. ഇത് അത്യാവശ്യം flexible ആയിട്ടുള്ള product ആണ് അതുകൊണ്ട് തന്നെ കൂടുതൽ ഭാരം, നീളം വരുന്ന സ്ഥലങ്ങളിൽ ചെയ്യുമ്പോൾ bend ആകാൻ സാത്യതയുണ്ട്, അതുപോലെ തന്നെ screw holding കപ്പാസിറ്റി കുറവാണ്, രണ്ടോ മൂന്നോ പ്രാവശ്യം അഴിച്ചു മാറ്റി വീണ്ടും ഇടുകയാണെങ്കിൽ ലൂസ് ആകാനുള്ള സാത്യത കൂടുതൽ ആണ്, ഈ പ്രശ്നം പരിഹരിക്കുന്നതിന് ഈ ബോർഡ്‌കളിൽ ഉപയോഗിക്കാവുന്ന plug ലഭ്യമാണ്, അതുപയോഗിച്ചു screw ചെയ്കയാണെകിൽ ആ പ്രശ്നം ഇല്ലാതെ നോക്കാം, prelaminated ആയിട്ടും വിപണിയിൽ ലഭ്യമാണ്, 120/-മുതൽ വിപണിയിൽ ലഭിക്കുന്നുണ്ട്
4-plywood
Interior ചെയ്യുന്ന മെറ്റിരിയൽസിൽ ഏറ്റവും strong ആയിട്ടുള്ളത് plywood തന്നെയാണ്, പല grade കളിലും plywood ലഭ്യമാണ്, 710grade ഇൽ ഉള്ള plywood ആണ് kichen അതുപോലെ വെള്ളം ആകുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കേണ്ടത്, plywood ഇൽ ചെറിയ red color ഇൽ ഉള്ളതാണ് strong, white color strong കുറവായിരിക്കും, Plywood വാങ്ങിക്കുമ്പോൾ ശ്രെദ്ധികേണ്ടത് gaps, അതുപോലെ overlaping കുറവുള്ളത് നോക്കി വാങ്ങണം, നല്ല grade ഇൽ ഉള്ള board കളിൽ gap സാധാരണയായി ഉണ്ടാകുകയില്ല, overlaping എന്ന് പറയുന്നത് ഓരോ layor ആയിട്ട് ഒട്ടിച്ചു വരുന്നതാണ് playwood അതിലെ ചില layor ഒട്ടിക്കുമ്പോൾ joint മുകളിലേക്കു കേറ്റി ഒട്ടിക്കും ആ സ്ഥലത്തു ചെറിയ bend ഉണ്ടാകും ഇങ്ങനെയുള്ള overlaping അധികമുള്ളത് board ന്റെ strength നെ ബാധിക്കും, prelaminated ആയിട്ട് plywood നമുക്ക് ലഭിക്കുകയില്, പ്ലൈവുഡ് കൊണ്ട് work ചെയ്യുന്നത് ചെലവ് കൂടുതൽ ആണ്, എന്നാൽ plywood കൊണ്ട് ചെയ്യുന്നത് longlasting കൂടി ആണ്,
70/-രൂപ മുകളിൽ plywood ലഭ്യമാണ്,
5-aluminium
. ഏറ്റവും ചെലവ് കുറവ് അലുമിനിയം വച്ച് ചെയ്യുന്നതാണ്, aluminium വച്ച് ചെയ്യുന്നത് നമുക്ക് വളരെ സമയലാഭം ഉണ്ടാകുന്നു, water resistent ആണ് അതുകൊണ്ട് തന്നെ എവിടെയും ഉപയോഗിക്കാൻ സാധിക്കും, longlasting product ആണ്, lamineted aluminium ഇന്ന് വിപണിയിൽ ലഭ്യമാണ്, അതുകൊണ്ട് തന്നെ കണ്ടു മടുത്ത design അല്ലാതെ ഏതു color pattern ലും work ചെയ്യിക്കാൻ സാധിക്കും, acp sheet ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്, 400/–രൂപ മുതൽ പണിക്കൂലി മെറ്റിരിയൽ എന്നിവയടക്കം ചെയ്യാം

Leave a Comment

Your email address will not be published. Required fields are marked *