ഒരു വീട് വക്കാൻ തുടങ്ങുമ്പോൾ ആദ്യമായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

(1)പൊതുവായ ഏരിയകൾ പരമാവധി ഓപ്പൺ ആക്കി ഭിത്തികളുടെ അളവ് കുറക്കുക. അപ്പോൾ വെളിച്ചവും വായുവും കൂടുതൽ കിട്ടും എന്ന് മാത്രമല്ല വീടിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യം കിട്ടുകയും ചെയ്യും.
(2)അനാവശ്യം ആയ ട്രെന്റിന്റെ പിന്നാലെ പോകാതിരിക്കുക.
മറ്റുള്ളവരുടെ കാഴ്ച്ചക്ക് വേണ്ടി വീട് പണിയാതിരിക്കുക.
(3)പരമാവധി ചുറ്റുവട്ടത്തു തന്നെ കിട്ടുന്ന നിർമ്മാണ സാമഗ്രഹികൾ ഉപയോഗിച്ച് വീട് പണിയാൻ ശ്രമിക്കുക.
വെക്തമായി പ്ലാൻ തെയ്യാറാക്കിയതിനു ശേഷം മാത്രം പണി തുടങ്ങുക. തുടങ്ങിയാൽ പിന്നെ കഴിയുന്നതും മാറ്റം വരുത്താതിരിക്കുക.
(4)നമുക്ക് ആവശ്യത്തിനുള്ള അളവിൽ വീട് പണിയുക.
പിന്നീട് വേണെങ്കിൽ കൂട്ടിയെടുക്കാൻ കണക്കാക്കി ഇപ്പോൾ ആവശ്യത്തിനുള്ളത് മാത്രം ചെയ്തെടുക്കുക.
(5)എപ്പോഴും നമ്മുടെ ഒരു നോട്ടം എല്ലാ ഭാഗത്തും എപ്പോഴും ഉണ്ടാകാൻ ശ്രമിക്കുക.
(6) അനാവശ്യമായ സ്പെയ്സുകൾ ഒഴിവാക്കി നല്ല പ്ലാൻ വരച്ചു വീടിന്റെ അളവ് കുറക്കുക.
(7) അന്തവിശോസങ്ങൾക്ക് അടിമപ്പെടാതെ സൗകര്യങ്ങൾക്കും മെയിന്റനൻസിനും പ്രാധാന്യം കൊടുത്തു മാത്രം വീടിന്റെ പ്ലാനും എലവേഷനും വരപ്പിക്കുക. ഇല്ലെങ്കിൽ ക്യാഷ് പോകും എന്ന് മാത്രമല്ല സൗകര്യങ്ങളും സമാധാനവും പോയിക്കിട്ടും.
പിന്നെ കോലും പാട്ടയും വെള്ളവും ഒക്കെയായി ക്യാഷും മുടക്കി ഇതിന്റെ പിന്നാലെ നടക്കേണ്ടി വരുകയും ചെയ്യേണ്ടി വരും.
(😎 ആവശ്യത്തിന് പോലും എടുക്കാതെ അത്യാവശ്യത്തിനു മാത്രം ലോൺ അല്ലെങ്കിൽ മറ്റു ബാധ്യതകൾ എടുക്കുക. ഇല്ലെങ്കിൽ വലിയ ബാധ്യത നിങ്ങളുടെ ഇപ്പോൾ ഉള്ള നല്ല ജീവിതത്തെ നശിപ്പിച്ചു കളയും.ഒന്നും ഇല്ലാത്തവരെ പോലെ ആക്കികളയും.
(9) ഏറ്റവും പ്രെധാനം, അത്യാവശ്യം നല്ലപോലെ ജീവിക്കാൻ വേണ്ടിയുള്ള വീട് പണിയുക, അല്ലാതെ വീട് പണിയാൻ വേണ്ടി മാത്രം ഇപ്പോഴുള്ള മനോഹരം ആയ ജീവിതം ജീവിച്ചു തീർക്കാതിരിക്കുക.
(10) ലുക്കിനെക്കാൾ സൗകര്യത്തിനും മെയിന്റനൻസിനും പ്രാധാന്യം കൊടുത്ത് വീടുകൾ പണിയുക. കാരണം ലുക്ക് നോക്കൽ മാക്സിമം ആദ്യത്തെ 6 മാസം മാത്രമായിരിക്കും, എന്നാൽ സൗകര്യങ്ങളും മെയിന്റനൻസും ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട കാര്യം ആണ്.
(11) ബാത്ത് റൂമുകൾ ഉറപ്പായും ഡ്രൈ വെറ്റ് ഏരിയ തിരിക്കണം. അതിനുള്ള അളവിൽ എടുക്കണം. ഇത് ഏറ്റവും പ്രധാന കാര്യം ആണ്. ഇനിയും ഇത് ചെയ്യാത്തവർ വിഡ്ഢികൾ ആണ്.
(12) വീടിനുള്ളിൽ എന്തു എക്സ്ട്രാ കാര്യങ്ങൾ ചെയ്യുമ്പോഴും അത് പിന്നീട് വരുന്ന ക്ളീനിംഗ് കൂടി മുൻകൂട്ടി കണ്ടിട്ടായിരിക്കണം, ഇല്ലെങ്കിൽ ആദ്യ നാളിലെ ഫോട്ടോ എടുപ്പ് ഒക്കെ കഴിയുമ്പോൾ നമ്മൾ നമ്മൾക്ക് തന്നെ കൊടുക്കുന്ന ഒരു എട്ടിന്റെ പണിയായി മാറും ഇതൊക്കെ.
(13) പ്ലാൻ ആണ് ഒരു വീടിന്റെ ഏറ്റവും പ്രെധാനം. അതിൽ ആണ് വീടിന്റെ എല്ലാ സൗകര്യങ്ങളും കിട്ടുന്നത്. ക്യാഷ് പിന്നീട് വരുമ്പോൾ നമുക്ക് വീട് കൂടുതൽ ഭംഗിയാക്കാൻ സാധിക്കും, എന്നാൽ എത്ര ക്യാഷ് പിന്നീട് ഉണ്ടായാലും വീടിന്റെ സൗകര്യം കൂട്ടിയെടുക്കാൻ സാധിക്കില്ല. അതുകൊണ്ട് ഭംഗിയെക്കാൾ പ്ലാനിനും അതിൽ കിട്ടുന്ന സൗകര്യങ്ങൾക്കും പ്രാധാന്യം കൊടുക്കണം.
ഇങ്ങിനെ ചെയ്യുമ്പോൾ ഏറ്റവും വലിയ ഗുണം ഒരുപാട് ക്യാഷ് ടോട്ടൽ കോസ്റ്റിൽ കുറഞ്ഞു കിട്ടും എന്നുള്ളതാണ്. ഇത് പണിത് കഴിയുമ്പോൾ മാത്രം അല്ല പിന്നീട് ഭാവിയിലും നിങ്ങൾക്ക് ക്യാഷ് ചിലവ് ഉണ്ടാകില്ല.
( വീട് മാത്രം അല്ല ജീവിതം, ജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രം ആണ് വീട് എന്നുള്ളതും കഴിവും പ്രാപ്തിയും ഉണ്ടെങ്കിൽ എത്ര വീട് വേണമെങ്കിലും ഉണ്ടാക്കാം, എന്നാൽ ജീവിതം ഒന്ന് മാത്രമേ ഉള്ളൂ, അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നുള്ള തിരിച്ചറിവ് ഉണ്ടായാൽ മാത്രം ഒരുവിധം ok ആകും എല്ലാം ❤❤)
ആദ്യം പ്ലാൻ വരച്ചിട്ട് പഞ്ചായത്തിൽ നിന്ന് പെർമിഷൻ വാങ്ങുക , അതിന് ശേഷം ടെംപറേറി ഇലക്ട്രിക് കണക്ഷൻ എടുക്കുക എന്നിട്ട് നല്ല ഒരു കോൺട്രക്റ്റർ മായി ബന്ധപെടുക ♥️
ആദ്യം വീട്ടുകാരുമായി ഇരുന്ന് നല്ലരീതിൽ ചർച്ച ചെയ്യുക, ഓരോത്തരുടെ ആവിശ്യങ്ങൾ, model, colour, എത്ര room, അടുക്കള, വർക്ക്‌ ഏരിയ, പ്രാർത്ഥനാ റൂം etc… എന്നിട്ടുവേണം എഞ്ചിനീയയരെ കാണാൻ… ഒപ്പം തന്നെ നിങ്ങൾ വിശ്വാസിയാണെകിൽ ആ വഴിക്കും

Leave a Comment

Your email address will not be published. Required fields are marked *