എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്, ഒരു പുതിയ വീടുണ്ടാകാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, അനുഭവത്തിലൂടെ..

✅ 1) ഇടത്തരം ഉയർന്നതും, വെള്ളം ലഭിക്കാവുന്ന പറമ്പും തെരഞ്ഞെടുക്കുക.
✅ 2) യാത്ര സൌകര്യങ്ങൾ, ആശുപത്രി, സ്കൂൾ, ഇവയും ഉൾപെടുന്ന സ്ഥലമായാൽ നല്ലത്.
✅ 3) കഴിയുന്നതും മെയിൻ റോഡിൽ നിന്നും മാറി പോക്കറ്റ്‌ റോഡുകൾ ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. ശബ്ദം, പുക വിമുക്തമായിരിക്കും.
✅ 4) നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും, ആവശ്യങ്ങൾക്ക്‌ ഒതുങ്ങുന്നതുമാവണം നമ്മുടെ വീട്.
✅ 5) പ്ലാൻ ഉണ്ടാക്കുമ്പോൾ തന്നെ, 3D പിക്ചർ ഉണ്ടാക്കുന്നത്‌ നല്ലതാണു.
✅ 6) ഫൌണ്ടേഷൻ കെട്ടുമ്പോൾ ഭാവിയിൽ വീണ്ടും നിലകൾ പണിയേണ്ടി വരുമെന്ന് മുൻകൂട്ടി കാണേണ്ടതാണ് (ബെൽറ്റ് ഇടുക).
✅ 7) മണൽ, കല്ല്, മറ്റു പണി സാമഗ്രികൾ മുൻ കൂട്ടി ആവശ്യത്തിനു സംഭരിക്കുന്നത് കാലതാമസം, വിലവ്യത്യാസം നേടി തരുന്നു.
✅ 😎 താത്കാലിക വൈദ്ദ്യുധി എടുക്കാവുന്നതാണ്.
✅ 9) നിർമ്മാണ ചുമതല ഉള്ളയാളുമായി സാമ്പത്തിക ഇടപാടിനു ഒരു നിബന്ധന രണ്ടു കൂട്ടർക്കും ഇടപാടുകൾ സുഖമമായ് നടത്താൻ നല്ലതാണ്. അതുകൊണ്ടു തന്നെ ഞങ്ങൾ സ്നേഹത്തോടെ എന്തിനും കൂടെയുണ്ട്.
✅ 10) ഉപയോഗികേണ്ട മരം ടൈലുകൾ, വയറിംഗ്, പൈപ്പ് എന്നിവയുടെ നിലവാരം മുൻകൂട്ടി തീരുമാനികേണ്ടാതാകുന്നു.
✅ 11) വീടിന്റെ നിര്മാണം (SQ FEET) അളവിലാണെങ്കിൽ മുൻകൂട്ടി ബഡ്ജറ്റ് അറിയാൻ പറ്റുന്നതാണ്.
✅ 12) ദിവസകൂലിക്കു നടത്തുന്ന ജോലി ആണെകിൽ മേല്നോട്ടം നടത്താൻ ആളില്ലെങ്കിൽ ധന നഷ്ടം സംഭവിക്കാം.
✅ 13) ലോൺ മിക്കവാറും എല്ലാവരും എടുക്കാറുണ്ട്.വരുമാനത്തിലും തിരിച്ചടവിലും പറ്റുന്ന തുക മാത്രം ലോൺ എടുക്കുക.
✅ 14) വേസ്റ്റ് വാട്ടർ, വേസ്റ്റ് പിറ്റ്‌ എന്നിവ നിര്ബന്ധമായും അനുയോഗ്യമായ രീതിയിൽ ഉണ്ടാക്കുക.
✅ 15) തറയിൽ ചിതൽ വരാതിരിക്കാൻ മരുന്ന് പ്രയോഗിക്കാവുന്നതാണ്.
✅ 16) വൈദ്ദ്യുധി പാഴാവാതിരിക്കാൻ വേണ്ട നിർദേശങ്ങൾ നടപ്പാക്കാവുന്നതാണ്.
✅ 17) വീട് നമുക്ക് വേണ്ടിയാണ് മറ്റുള്ളവരുടെ ആർഭാടങ്ങൾ നമുക്ക് വേണ്ട എന്നതാണ് എന്റെ ഒരു ഇത്, നമ്മുടെ ആവശ്യങ്ങൾ നമുക്ക് ഉള്പെടുതാവുന്നതുമാണ്.
✅ 18) നിർമ്മാതാവിനെ പൂർണ്ണമായും അറിയാൻ ശ്രമിക്കുക, അത് അവരിലെ കഴിവിനെ നമുക്ക് പൂര്ണമായും ലഭിക്കാൻ കാരണമാകുന്നു (നിർമ്മാതാവിന്റെ പണി കഴിഞ്ഞ വീടുകൾ കാണുന്നത് നന്നായിരിക്കും).
✅ 19) ചെറിയ ലാഭത്തിനു വേണ്ടി നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കാതിരിക്കുക, അത് ഭാവിയിൽ ധന നഷ്ടം വരുത്തുന്നു.
✅ 20) വെട്ടു കല്ലിൽ പടവ് ചെയ്യുകയാണെങ്കിൽ മഴ കാലത്ത് വീട് പണി തുടങ്ങുന്നതാണ് നല്ലത്, കാരണം ആ സമയം ചീടി കല്ല്‌ (ഉറപ്പില്ലാത്ത കല്ല്‌) വെട്ടിയെടുക്കാൻ കഴിയില്ല.
✅ 21) നിർമ്മാണം നടക്കുന്നതും കഴിഞ്ഞതുമായ വീടുകൾ നേരിൽ കണ്ട് വീട് പണിയുടെ ഗുണനിലവാരം മനസ്സിലാക്കാം.
✅ 22) ആരിൽനിന്നുമുള്ള നല്ല ആശയങ്ങളും അഭിപ്രായങ്ങളും ആ പരീക്ഷിക്കാം. ബാക്കിയുള്ളവ തള്ളി കളയാം

Leave a Comment

Your email address will not be published. Required fields are marked *