എന്താണ് മോഡുലാർ കിച്ചൻ ??

മോഡുലാർ കിച്ചൻ എന്നത് വളരെ സിമ്പിൾ ആയി പറഞ്ഞാൽ സ്റ്റോറേജ് ക്യാബിനെറ്സ് നെ മൊഡ്യുളുകൾ /യൂണിറ്റുകൾ ആയി സംയോജിപ്പിച്ചു എടുക്കുന്ന രീതി ആണ്. ഓരോ ക്യാബിനെറ്സ് ഉം പ്രത്യേകം അളവുകളിൽ ഡിസൈൻ പ്രകാരം യൂട്ടിലിറ്റി ക്കു പ്രാധാന്യം കൊടുത്തു കാര്യക്ഷമമാക്കി രൂപ കല്പന ചെയ്യുന്നു. ഇവയിൽ സ്റ്റോറേജ് അടുക്കും ചിട്ടയോടെ ക്രമീകരിക്കാൻ ധാരാളം കിച്ചൻ അക്‌സെസ്സറിസ് ലഭ്യമാണ്.
പ്രധാനമായുംHettich,Hafele, Ebco,Inox , olive എന്നിങ്ങനെ ധാരാളം ബ്രാൻറ്റുകൾ നിലവിലുണ്ട്. ഓരോ അക്‌സെസ്സറിസ് ന്റെ യും യൂട്ടിലിറ്റി മനസ്സിലാക്കി ഡിസൈൻ ചെയ്‌താൽ വളരെ useful ആയ കിച്ചൻ ആക്കി മാറ്റാവുന്നതാണ്.
ഏറ്റവും പ്രധാനമായും സ്പേസ് മാനേജ്‌മന്റ് തന്നെ ആണ് മോഡുലാർ കിച്ചൻ ന്റെ സവിശേഷത. വളരെ പരിമിതമായ ഇടങ്ങളിൽ പോലും നല്ല രീതിയിൽ ഡിസൈൻ ചെയ്തു മാക്സിമം സ്റ്റോറേജ് ചെയ്തെടുക്കുവാൻ സാധിക്കുന്നു. പിന്നെ മൊഡ്യുൾസ് ആയി ചെയ്യുന്നത് കൊണ്ട് തന്നെ ക്യാബിനെറ്സ് ഇന്റർ ചേഞ്ച് ചെയ്യുവാനും സാധിക്കും. സിങ്ക്, ഹോബ്, എന്നിവയെ യഥാക്രമം നമ്മുടെ കൺവീനിയന്സ് അനുസരിച്ചു ക്രമീകരിക്കാൻ സാധിക്കുന്നു.
പിന്നെ നോൺ മോഡുലാർ കിച്ചൻ (സ്ളാബ് ചെയ്തിട്ടുള്ള കിച്ചണുകൾ ) ചെയ്യുന്നത് പോലെ സ്പേസ് ലിമിറ്റഡ് ആയിരിക്കില്ല മോഡുലാർ കിച്ചണുകളിൽ , നമ്മുടെ ഹൈറ്റിനു പ്രൊപോർഷൻ ആയി ക്യാബിനറ്റ് ഹൈറ്റ് കൊടുക്കാവുന്നതാണ് . 80 – 90 cm വരെ ഈ രീതിയിൽ ബേസ്ക്യാബിനെറ്റുകളുടെ ഹൈറ്റ് കൊടുക്കാറുണ്ട് .
ഓവർ ഹെഡ് ക്യാബിനറ്റ് വരുമ്പോൾ സാധാരണ ആയി lintel ലെവൽ നിന്നും 60cm താഴേക്ക് ആണ് ക്യാബിനറ്റ് ഹൈറ്റ് വരുന്നത് , അപൂർവം കിച്ചണുകളിൽ ഇത് 70cm വരെ ആകാറുണ്ട് . ബേസ് ക്യാബിനെറ്റുകളിൽ അക്‌സെസ്സറിസ് ഉള്ളത് പോലെ ഓവർ ഹെഡ് ക്യാബിനെറ്റുകളിലും അക്‌സെസ്സറിസ് കൊടുക്കാവുന്നതാണ്.
മോഡുലാർ കിച്ചണുകളിൽ കിച്ചൻ സ്ളാബ് ചെയ്യേണ്ട ആവശ്യം ഇല്ല. കൌണ്ടർ ടോപ് എന്ത് തന്നെ ആയിരുന്നാലും ഡയറക്റ്റ് ക്യാബിനെറ്റിനു മുകളിൽ ചെയ്യാവുന്നതാണ്

Leave a Comment

Your email address will not be published. Required fields are marked *